ഐസ്‌ക്രീം കേസ്: വി.എസ് കോടതിയില്‍ ഹാജരായി

single-img
6 July 2012

ഐസ്‌ക്രീം കേസില്‍ വി.എസ് അച്യുതാനന്ദന്‍ കോടതിയില്‍ ഹാജരായി. കുഞ്ഞാലിക്കുട്ടിക്കെതിരേ നടപടി സ്വീകരിക്കാന്‍ തെളിവില്ലെന്ന അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടില്‍ തന്റെ വാദം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്ന ഹര്‍ജിയുമായാണ് വി.എസ് ഹാജരായത്. കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. നാലാമത്തെ കേസായിട്ടായിരുന്നു ഐസ്‌ക്രീം കേസ് പരിഗണിച്ചത്. നേരത്തെ അഭിഭാഷകന്‍ മുഖേന വി.എസ് ആവശ്യമുന്നയിച്ചിരുന്നെങ്കിലും ഹര്‍ജിക്കാരന്‍ നേരിട്ടു വരണമെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു. ഇതനുസരിച്ചാണ് വി.എസ് ഹാജരായത്. കേസ് വീണ്ടും ഈ മാസം 30 ന് പരിഗണിക്കും. അന്വേഷണസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് വേണമെന്നാവശ്യപ്പെട്ട് വി.എസ് സമര്‍പ്പിച്ച അപേക്ഷ കോടതി ഫയലില്‍ സ്വീകരിച്ചു.