ഐസ്‌ക്രീം കേസ്: വി.എസിന് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി ഉത്തരവ്

single-img
5 July 2012

ഐസ്‌ക്രീം കേസില്‍ തുടരന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വി.എസിന് നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ദീര്‍ഘകാലമായി പൊതുരംഗത്ത് നില്‍ക്കുന്ന വി.എസിനെപ്പോലൊരു വ്യക്തിക്ക് അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കാന്‍ അര്‍ഹതയുണ്‌ടെന്ന നിരീക്ഷണത്തോടെയാണ് കോടതിയുടെ ഉത്തരവ്. വി.എസ് നല്‍കിയ ഹര്‍ജിയില്‍ നാലാഴ്ചയ്ക്കകം നിലപാട് അറിയിക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു. റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി വി.എസിന്റെ അപേക്ഷ തള്ളുകയായിരുന്നു. ഈ സാഹചര്യത്തിലാണ് വി.എസ് സുപ്രീംകോടതിയെ സമീപിച്ചത്. റൗഫിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു തുടരന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്. സിബിഐ അന്വേഷണമായിരുന്നു വി.എസ് ആവശ്യപ്പെട്ടിരുന്നത്. ഈ സാഹചര്യത്തില്‍ കേസില്‍ സിബിഐ കൂടി കക്ഷിയാകേണ്ടതല്ലേയെന്ന് കോടതി ചോദിച്ചു.