മോഡിക്ക് പ്രധാനമന്ത്രിയാകാനാകില്ല; സ്വാമി അഗ്നിവേശ്

single-img
5 July 2012

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ഒരിക്കലും രാജ്യത്തിന്റെ പ്രധാനമന്ത്രിയാവില്ലെന്ന് സ്വാമി അഗ്നിവേശ്. 2002ലെ ഗുജറാത്ത് കലാപത്തില്‍ മോഡിക്കുളള പങ്കാണ് പ്രധാനമന്ത്രി പദം അന്യമാക്കുന്നതെന്നും അഗ്നിവേശ് പറഞ്ഞു. സാമുദായിക സൗഹാര്‍ദ്ദം വളര്‍ത്താനായി മോഡി നടത്തിയ സദ്ഭാവന ഉപവാസം വെറും നാടകമാണെന്നും അഗ്നിവേശ് വ്യക്തമാക്കി. വ്യാവസായിക വിപ്ലവത്തിന്റെ മാതൃകാസംസ്ഥാനമായി ഗുജറാത്തിനെ വിശേഷിപ്പിക്കുന്നതിനെയും അഗ്നിവേശ് ചോദ്യം ചെയ്തു. വ്യവസായങ്ങള്‍ വരാനായി എത്രപേരെ കുടിയൊഴിപ്പിച്ചുവെന്നുകൂടി മോഡി വ്യക്തമാക്കണമെന്നും അഗ്നിവേശ് പറഞ്ഞു.