സങ്കക്കാരയ്ക്ക് സെഞ്ച്വറി; ലങ്ക-പാക് രണ്ടാം ടെസ്റ്റ് സമനിലയില്‍

single-img
5 July 2012

ലങ്ക- പാക് ടെസ്റ്റ് പരമ്പരയിലെ രാണ്ടാം മത്സരം സമനിലയില്‍ പിരിഞ്ഞു. പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 551 ന് മറുപടിയായി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക ഉച്ചഭക്ഷണത്തിനു മുമ്പ് 391 റണ്‍സിനു പുറത്തായി. 160 റണ്‍സിന്റെ ലീഡോടെ ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ രണ്ടിന് 100 എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. 261 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്ക രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സ് നേടി നില്‍ക്കുമ്പോള്‍ ഇരുക്യാപ്റ്റന്മാരും സമനിലയ്ക്കു സമ്മതിച്ചു. മഴപലപ്പോഴും വില്ലനായ മത്സരത്തില്‍ ഡബിള്‍ സെഞ്ചുറിക്ക് അരികില്‍വച്ച് ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍ സംഗക്കാരയ്ക്ക് അടിപതറി. അവസാന ദിനമായ ഇന്നലെ 144 റണ്‍സുമായി ക്രീസിലെത്തിയ സംഗക്കാരയ്ക്ക്് 192 റണ്‍സേ നേടാനായുള്ളൂ. സംഗക്കാരയും എയ്ഞ്ചലോ മാത്യൂസും (47) ചേര്‍ന്ന് നേടിയ 89 റണ്‍സിന്റെ ആറാംവിക്കറ്റ് കൂട്ടുകെട്ടാണ് ശ്രീലങ്കന്‍ ഇന്നിംഗ്‌സിനു കരുത്തായത്. ഇതോടെ ആദ്യ ടെസ്റ്റ് വിജയിച്ച ശ്രീലങ്ക പരമ്പരയില്‍ മുന്നിലെത്തി.