രമേശ് ചെന്നിത്തല രണ്ടുദിവസത്തെ പരിപാടികള്‍ ഒഴിവാക്കി

single-img
5 July 2012

കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല താന്‍ പങ്കെടുക്കേണ്ടിയിരുന്ന രണ്ടുദിവസത്തെ പരിപാടികള്‍ ഒഴിവാക്കി. ഇന്നലെ നടത്താനിരുന്ന മഞ്ചേശ്വരത്തെ പാര്‍ട്ടി പരിപാടിയും ഇന്ന് നടത്താനിരുന്ന മൂകാംബികയിലെ സ്വകാര്യ സന്ദര്‍ശനവും ഒഴിവാക്കിയതില്‍പ്പെടും. കഴിഞ്ഞദിവസം ലഭിച്ച അജ്ഞാത വധ ഭീഷണി സന്ദേശത്തെത്തുടര്‍ന്നാണ് പരിപാടികള്‍ റദുചെയ്തതെന്നാണ് അറിയുന്നത്. പ്രതിരോധ മന്ത്രി എ.കെ. ആന്റണിയുടെയും സംസ്ഥാന ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും കര്‍ശന നിര്‍ദേശത്തെത്തുടര്‍ന്നാണ് പരിപാടികള്‍ റദ്ദുചെയ്തതെന്നും സൂചനയുണ്ട്. കഴിഞ്ഞദിവസം ലഭിച്ച വധഭീഷണി സന്ദേശത്തിന്റെ ഉറവിടത്തെ പ്പറ്റി കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം ശക്തമാക്കിയതായി അറിയുന്നു.