ടി.പി. വധം: കെ.കെ. രാഗേഷിനെ പ്രതിചേര്‍ത്തു

single-img
5 July 2012

ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎം സംസ്ഥാന സമിതിയംഗം കെ.കെ. രാഗേഷിനെ പ്രതിചേര്‍ത്തു. കേസിന്റെ ഗൂഢാലോചനയില്‍ പങ്കുള്ള പി.കെ. കുഞ്ഞനന്തനെ ഒളിവില്‍ പാര്‍ക്കാന്‍ സഹായിച്ചതിന്റെ പേരിലാണ് നീക്കം. രാഗേഷ് പറഞ്ഞത് അനുസരിച്ചാണ് കുഞ്ഞനന്തനെ ഒളിവില്‍ പോകാന്‍ സഹായിച്ചതെന്ന് കേസില്‍ അറസ്റ്റിലായ എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് സരിന്‍ ശശി നേരത്തെ മൊഴി നല്‍കിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാഗേഷിനെ പ്രതിചേര്‍ത്തിരിക്കുന്നത്. നേരത്തെ രാഗേഷിനോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും കാല്‍മുട്ടുവേദനയാണെന്നും 20 ദിവസത്തേക്ക് ഹാജരാകാന്‍ ആകില്ലെന്നും അദ്ദേഹം അറിയിക്കുകയായിരുന്നു. കുഞ്ഞനന്തനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂടുതല്‍ പേരെ കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നടപടി.