സിപിഎമ്മിനെ ഒതുക്കാമെന്ന് ആരും കരുതേണ്‌ടെന്ന് പിണറായി

single-img
5 July 2012

അധികാര കസേരയുടെ ഗര്‍വുവെച്ച് സിപിഎമ്മിനെ ഒതുക്കാമെന്ന് ആരും കരുതേണ്‌ടെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. അങ്ങനെയൊന്നും ഒതുങ്ങുന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്നും പിണറായി പറഞ്ഞു. രക്തത്തില്‍ ധിക്കാരം കലര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ടി.പി.ചന്ദ്രശേഖന്‍ വധക്കേസിന്റെ അന്വേഷണച്ചുമതല നല്‍കിയിരിക്കുന്നത്. നേതാക്കള്‍ക്കെതിരെ കേസെടുത്ത് സിപിഎമ്മിന്റെ നാവു കെട്ടാന്‍ ശ്രമിക്കേണ്‌ടെന്നും പിണറായി പറഞ്ഞു.