വിജയശതമാനം 40 ല്‍ താഴെയുള്ള സ്വാശ്രയ കോളജുകള്‍ക്ക് പുതിയ കോഴ്‌സുകള്‍ അനുവദിക്കില്ലെന്ന് അബ്ദുറബ്ബ്

single-img
5 July 2012

വിജയശതമാനം നാല്‍പതില്‍ താഴെയുളള സ്വാശ്രയ കോളജുകള്‍ക്ക് പുതിയ കോഴ്‌സുകള്‍ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് വ്യക്തമാക്കി. നിയമസഭയില്‍ പി. ശ്രീരാമകൃഷ്ണന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. സ്വാശ്രയ കോളജുകളുടെ നിലവാരതകര്‍ച്ച സംബന്ധിച്ചായിരുന്നു പി. ശ്രീരാമകൃഷ്ണന്റെ ചോദ്യം. പല കോളജുകളും എഐസിടിഇ മാനദണ്ഡമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ശ്രീരാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.