നാറ്റോ പാത; പാക്കിസ്ഥാന് താലിബാന്റെ മുന്നറിയിപ്പ്

single-img
5 July 2012

പാക്-അഫ്ഗാന്‍ പാതയിലൂടെ സഞ്ചരിക്കുന്ന നാറ്റോ ട്രക്കുകള്‍ക്ക് നേരേ ആക്രമണം അഴിച്ചുവിടുമെന്ന് താലിബാന്‍ ഭീഷണി മുഴക്കി. അഫ്ഗാന്‍ ജനതയ്ക്ക് എതിരേ പ്രയോഗിക്കാനുള്ള ആയുധങ്ങള്‍ പാക് മണ്ണിലൂടെ കൊണ്ടുപോകാന്‍ സമ്മതിക്കില്ല. നാറ്റോയുടെ ട്രക്കുകളും എണ്ണ ടാങ്കറുകളും തകര്‍ക്കുന്നതിനുള്ള എല്ലാ ഏര്‍പ്പാടുകളും ചെയ്തിട്ടുണെ്ടന്നു താലിബാന്‍ വക്താവ് എഹ്‌സനുള്ള എഹ്‌സന്‍ അറിയിച്ചു. പാക് ഭരണാധികാരികള്‍ക്ക് രാജ്യത്തോടു സ്‌നേഹമില്ലെന്നും അമേരിക്കയില്‍നിന്ന് പരമാവധി ആനുകൂല്യം നേടാനായി നടത്തിയ നാടകമായിരുന്നു പാത അടയ്ക്കലെന്നും എഹ്‌സന്‍ ആരോപിച്ചു.