യുഎസ് താവളങ്ങളെ നിമിഷങ്ങള്‍ക്കുള്ളില്‍ നശിപ്പിക്കുമെന്ന് ഇറാന്‍

single-img
5 July 2012

യുദ്ധമുണ്ടായാല്‍ പശ്ചിമേഷ്യയിലെ യുഎസ് സൈനികത്താവളങ്ങളും ഇസ്രേലി ലക്ഷ്യങ്ങളും ഏതാനും മിനിറ്റുകള്‍ക്കകം തകര്‍ക്കാനുള്ള ശേഷിയുണെ്ടന്ന് ഇറാന്‍.ഇറാനിലെ വിപ്ലവഗാര്‍ഡുകള്‍ യുദ്ധാഭ്യാസത്തിന്റെ ഭാഗമായി മൂന്നാംദിവസവും ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചു.യുഎസിന്റെ 35 താവളങ്ങള്‍ ഇറാന്റെ മിസൈല്‍ പരിധിയിലാണെന്ന് ഏറോസ്‌പേസ് പ്രോഗ്രാം മേധാവി അമിര്‍ അലി ഹാജിസാദേ വ്യക്തമാക്കി. ഇസ്രയേലില്‍ ചെന്നെത്താന്‍ ശേഷിയുള്ള മിസൈലുകളും ഇറാന്റെ പക്കലുണ്ട്.ഇതിനിടെ ഹോര്‍മൂസ് കടലിടുക്ക് അടച്ച് എണ്ണക്കടത്ത് തടയുമെന്ന ഇറാന്റെ ഭീഷണിയെത്തുടര്‍ന്ന് അമേരിക്ക പേര്‍ഷ്യന്‍ ഗള്‍ഫില്‍ പടയൊരുക്കം തുടങ്ങിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.