ഗൗരിയമ്മയ്ക്ക് ഇന്ന് 93-ാം പിറന്നാള്‍

single-img
5 July 2012

ഗൗരിയമ്മയുടെ 93-ാം പിറന്നാള്‍ ഇന്ന് ആഘോഷിക്കുന്നു. മിഥുനമാസത്തിലെ തിരുവോണനക്ഷത്രത്തിലാണ് ഗൗരിയമ്മ ജനിച്ചത്. രാവിലെ 10.30-ന് ഗൗരിയമ്മയുടെ ചാത്തനാട് കളത്തിപ്പറമ്പ് വീട്ടില്‍ ഗൗരിയമ്മ കേക്കുമുറിക്കും. ആരെയും ക്ഷണിച്ചിട്ടില്ല. എങ്കിലും ഉച്ചക്ക് പായസം ഉള്‍പ്പെടെയുള്ള പിറന്നാള്‍ സദ്യ ആലപ്പുഴ റോട്ടറി ഹാളില്‍ ഒരുക്കിയിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരും തന്നെ സ്‌നേഹിക്കുന്നവര്‍ക്കും ഒപ്പമിരുന്നാകും ഗൗരിയമ്മയുടെ ഇന്നത്തെ പിറന്നാള്‍സദ്യ.