ഫിഫ റാങ്കിംഗ്: ബ്രസീലിന് തിരിച്ചടി

single-img
5 July 2012

ഫിഫ റാങ്കിംഗില്‍ യുറോപ്യന്‍ ചാമ്പ്യന്‍മാരായ സ്‌പെയിന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. അതേസമയം മുന്‍ ലോക ചാമ്പ്യന്‍മാരായ ബ്രസീലിന് വന്‍ തിരിച്ചടി നേരിട്ടു. പുതുക്കിയ ലോകറാങ്കിംഗില്‍ ബ്രസീല്‍ 11-ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. 1993ല്‍ ഫിഫ റാങ്കിംഗ് സമ്പ്രദായം നിലവില്‍ വന്നശേഷം ആദ്യമായാണ് ബ്രസീല്‍ ആദ്യപത്തില്‍നിന്ന് പിന്തള്ളപ്പെടുന്നത്. മെക്‌സിക്കോ, അര്‍ജന്റീന എന്നീ ടീമുകളായി കഴിഞ്ഞമാസം നടന്ന സൗഹൃദമത്സരങ്ങളിലെ പരാജയങ്ങളും കഴിഞ്ഞ കോപ്പ അമേരിക്കയ്ക്കു ശേഷം വലിയ ടൂര്‍ണമെന്റുകളില്‍ കളിക്കാത്തതും ബ്രസീലിനു തിരിച്ചടിയായി. യൂറോകപ്പ് സെമി ഫൈനലിസ്റ്റുകളായ ജര്‍മനി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ഉറുഗ്വെയാണ് മൂന്നാമത്. യൂറോ കപ്പ് ഫൈനലിസ്റ്റുകളായ ഇറ്റലി 12-ാം സ്ഥാനത്തു നിന്ന് ആറാം സ്ഥാനത്തെത്തി.