ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് വേട്ട: കൊല്ലപ്പെട്ടവരില്‍ നിരപരാധികളുമെന്ന് കോണ്‍ഗ്രസ്

single-img
5 July 2012

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ക്കെതിരെ കഴിഞ്ഞയാഴ്ച നടന്ന വെടിവെയ്പ്പില്‍ നിരപരാധികളും കൊല്ലപ്പെട്ടിട്ടുണ്‌ടെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ റിപ്പോര്‍ട്ട്. പോലീസും സിആര്‍പിഎഫും നടത്തിയ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട 19 പേരില്‍ ഏഴുപേര്‍ കുട്ടികളാണെന്നും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം വ്യക്തമാക്കി. കൊല്ലപ്പെട്ടവരെല്ലാം മാവോയിസ്റ്റുകളാണെന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍ കൊല്ലപ്പെട്ടവരില്‍ നിരപരാധികളും ഉണ്‌ടെന്ന് ഗ്രാമീണര്‍ വെളിപ്പെടുത്തിയതായി ചത്തീസ്ഗഡിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ബി.കെ.ഹരിപ്രസാദ് പറഞ്ഞു. ഏറ്റുമുട്ടലില്‍ 12 വയസിനും 15 വയസിനും ഇടയിലുള്ള ഏഴു കുട്ടികള്‍ കൊല്ലപ്പെട്ടെന്നും ഹരിപ്രസാദ് വ്യക്തമാക്കി. വെടിവെയ്പ്പില്‍ നിരപരാധികള്‍ കൊല്ലപ്പെട്ടിട്ടുണ്‌ടോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അങ്ങനെ സംഭവിച്ചിട്ടുണ്‌ടെങ്കില്‍ ഖേദിക്കുന്നുവെന്നും ആഭ്യന്തരമന്ത്രി പി.ചിദംബരം ഇന്ന് വ്യക്തമാക്കിയിരുന്നു.