രാഷ്ട്രപതി തെരഞ്ഞെടുപ്പ്: സിപിഎം നിലപാട് അനുചിതമെന്നു ചന്ദ്രചൂഡന്‍

single-img
5 July 2012

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ യുപിഎ സ്ഥാനാര്‍ഥി പ്രണാബ് മുഖര്‍ജിക്ക് വോട്ട് ചെയ്യാനുള്ള സിപിഎം തീരുമാനം അനുചിതമാണെന്ന് ആര്‍എസ്പി ദേശീയ ജനറല്‍ സെക്രട്ടറി പ്രഫ. ടി.ജെ ചന്ദ്രചൂഢന്‍. ഇങ്ങനെയൊരു തീരുമാനം പാടില്ലായിരുന്നു. ഇടതു പാര്‍ട്ടികള്‍ സ്വന്തം വ്യക്തിത്വം നിലനിര്‍ത്തിയുള്ള തീരുമാനങ്ങളാണ് എടുക്കേണ്ടതെന്നും അദേഹം ചൂണ്ടിക്കാട്ടി. പ്രണാബ് മുഖര്‍ജിയെ കുറേയെറെ പാര്‍ട്ടികള്‍ പിന്തുണയ്ക്കുന്നതുകൊണ്ട് എല്ലാവരും പിന്തുണക്കണമെന്നില്ല. ദേശീയതലത്തില്‍ ഇടത്‌ഐക്യം രൂപപ്പെട്ട ശേഷം വ്യത്യസ്തമായ രണ്ടു നിലപാടുകള്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നു. എന്നാലിത് യുപിഎ സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരായ ഇടതുപ്രക്ഷോഭത്തെ ബാധിക്കില്ലെന്നും അദേഹം പറഞ്ഞു.