ബോളിവുഡ് നടി ലൈലാഖാനും കുടുംബവും കൊല്ലപ്പെട്ടു

single-img
5 July 2012

ശ്രീനഗർ:പതിനൊന്നു മാസമായി കാണാതായ ബോളിവുഡ് നടി ലൈലാഖാനും കുടുംബവും കൊല്ലപ്പെട്ടു.മുംബൈയിൽ വെച്ചാണ് കൊല്ലപ്പെട്ടതെന്ന് ജമ്മു കാശ്മീർ പോലീസ് പറഞ്ഞു.മറ്റൊരു കേസുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുമ്പ് ജമ്മുവില്‍ അറസ്റ്റിലായ ലൈലയുടെ കുടുംബ സൃഹൃത്ത് പര്‍വേസ് അഹമ്മദിനെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. സ്വത്തു തര്‍ക്കത്തെ തുടര്‍ന്നാണ് ലൈല കൊല്ലപ്പെട്ടതെന്ന് ഇയാള്‍ പറഞ്ഞതായും പൊലീസ് അറിയിച്ചു.മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് ലൈലാഖാനെയും കുടുംബത്തെയും ചോദ്യം ചെയ്യാനിരിക്കെയാണ് മുംബയിൽ നിന്നും ശ്രീനഗറിലെത്തിയ കുടുംബത്തെ കാണാതായത്.പാകിസ്ഥാനിൽ ജനിച്ച ലൈല ബോളിവുഡ് നടിയായതോടെ മുംബയിൽ സ്ഥിര താമസമാക്കുകയായിരുന്നു.