കരീബിയന്‍ ദ്വീപായ ആന്‍ക്വില്ലയില്‍ ഭൂചലനം

single-img
5 July 2012

കരീബിയന്‍ ദ്വീപായ ആന്‍ക്വില്ലയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് യുഎസ് ഭൗമശാസ്ത്രകേന്ദ്രം അറിയിച്ചു. ആന്‍ക്വില്ലയുടെ തലസ്ഥാനമായ ദ വാലിയുടെ 10 കിലോമീറ്റര്‍ തെക്കു-കിഴക്കു മാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൗമോപരിതലത്തില്‍ നിന്നും 88 കിലോമീറ്റര്‍ ആഴത്തിലാണ് പ്രകമ്പനം ഉണ്ടായതെന്നും അതുകൊണ്ടുതന്നെ പ്രകമ്പനത്തിന്റെ ആഘാതം ഭൗമോപരിതലത്തില്‍ അധികം അനുഭവപ്പെട്ടില്ലെന്നും ഭൗമശാസ്ത്രകേന്ദ്രം അറിയിച്ചു. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല.