യാസർ അറാഫത്തിന്റെ മരണം വിഷം ഉള്ളിൽ ചെന്ന്

single-img
4 July 2012

പലസ്തീൻ മുൻ പ്രസിഡന്റ് യാസർ അറാഫത്തിന്റെ മരണ കാരണം വിഷം ഉള്ളിൽ ചെന്നതാണെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.മരണ സമയത്ത് യാസറിന്റെ ശരീരത്ത് മാരകമായ തോതിൽ പൊളോണിയത്തിന്റെ അംശം ഉണ്ടായിരുന്നത് വ്യക്തമാക്കുന്ന ലാബ് റിപ്പോർട്ടാണ് അൽജസീറ പുറത്തു വിട്ടത്.അറഫാത്ത് അന്തരിച്ച് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചാനല്‍ ഈയിടെ പൂര്‍ത്തിയാക്കിയ ഞെട്ടിക്കുന്ന പരിശോധനാ ഫലങ്ങള്‍ പുറത്തുവിട്ടത്. അദ്ദേഹത്തിന്റെ രക്തത്തിലും ഉമിനീരിലുമെല്ലാം അപകടകാരിയായ പൊളോണിയത്തിന്റെ അംശം കണ്ടെത്തിയതായും ചാനല്‍ അവകാശപ്പെട്ടു. 2004 നവംബര്‍ 11-ന് പാരിസിലെ മിലിറ്ററി ആശുപത്രിയില്‍ വച്ചാണ് അറഫാത്ത് മരിച്ചത്. അദ്ദേഹത്തിന്റെ രോഗത്തെക്കുറിച്ച് ഏറെ ദുരൂഹതകള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റേത് സ്വാഭാവിക മരണമല്ലെന്ന് അന്ന് ഫലസ്തീന്‍ സംഘടനകള്‍ ആരോപിക്കുകയും ചെയ്തു. തുടര്‍ന്ന് ഇതേക്കുറിച്ച് അന്വേഷണം നടത്തിയെങ്കിലും വ്യക്തമായ കാരണം കണ്ടെത്താനായില്ല. ക്യാന്‍സർ, വിഷം,എയ്ഡ്സ് എന്നിവയില്‍ ഏതെങ്കിലുമാവാം മരണ കാരണം എന്ന നിഗമനത്തിലാണ് അന്ന് എത്തിച്ചേര്‍ന്നത്.