വിംബിള്‍ഡണ്‍: പെയ്‌സ് സഖ്യവും പുറത്ത്

single-img
4 July 2012

വിംബിള്‍ഡണ്‍ ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ മഹേഷ് ഭൂപതി – രോഹന്‍ ബൊപ്പണ്ണ സഖ്യം പുറത്തായതിനു പിന്നാലെ ഇന്ത്യയുടെ ലിയാന്‍ഡര്‍ പെയ്‌സ്- ചെക്ക് റിപ്പബ്‌ളിക്കിന്റെ റദേക് സ്റ്റെപാനിക് സഖ്യവും തോറ്റു പുറത്ത്. മൂന്നാം റൗണ്ടില്‍ ബ്രസീലിന്റെ മാര്‍സെലോ മിലോ- ക്രൊയേഷ്യയുടെ ഇവാന്‍ ദോഡിക് ജോഡിയോടാണ് പെയ്‌സ് സഖ്യം തോല്‍വി വഴങ്ങിയത്. ഇതോടെ വിംബിള്‍ഡണില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു. സ്‌കോര്‍: 6-4, 3-6, 4-6, 7-6(2), 6-8. മൂന്നു മണിക്കൂറും 42 മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് പെയ്‌സ് സഖ്യം കീഴടങ്ങിയത്.