ഐസ്‌ക്രീം കേസ്: വി.എസ് വെള്ളിയാഴ്ച കോടതിയില്‍ നേരിട്ട് ഹാജരാകും

single-img
4 July 2012

ഐസ്‌ക്രീം കേസില്‍ തെളിവുകളില്ലെന്ന അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കാനായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ വെള്ളിയാഴ്ച കോഴിക്കോട് കോടതിയില്‍ നേരിട്ട് ഹാജരാകും. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയിലാണ് വി.എസ് ഹാജരാകുക. അഭിഭാഷകര്‍ വി.എസ് മുഖേന നേരത്തെ പരാതി സമര്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും കോടതി ഇത് സ്വീകരിച്ചിരുന്നില്ല. പരാതിക്കാരന്‍ നേരിട്ട് എത്തണമെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു. ഇതനുസരിച്ചാണ് വി.എസ് നേരിട്ടെത്തുക.