സുധാകരനെതിരേ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ അടിയന്തര പ്രമേയനോട്ടീസ്

single-img
4 July 2012

കെ. സുധാകരനെതിരേ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടീസ്. സിപിഎം നേതാവ് ഇ.പി. ജയരാജനെ വധിക്കാന്‍ സുധാകരന്‍ ഗൂഢാലോചന നടത്തിയെന്ന പ്രാദേശിക കോണ്‍ഗ്രസ് നേതാവ് പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് നോട്ടീസ് നല്‍കിയത്. പ്രശാന്ത് ബാബുവിന്റെ മൊഴി കുറ്റസമ്മതമൊഴിയായി കണക്കാക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. എന്നാല്‍ പ്രശാന്തിന്റെ വെളിപ്പെടുത്തല്‍ കുറ്റസമ്മതമൊഴിയായി കണക്കാക്കാന്‍ ആകില്ലെന്നായിരുന്നു ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മറുപടി.