പശ്ചിമഘട്ടത്തിന്റെ ലോകപൈതൃക പദവി ക്കെതിരെ കര്‍ണാടക സര്‍ക്കാര്‍

single-img
4 July 2012

പശ്ചിമഘട്ട മലനിരകളെ ലോക പൈതൃക പട്ടികയില്‍ ഉള്‍ക്കൊള്ളിക്കാനുള്ള യുനെസ്‌കോയുടെ നടപടിയില്‍ കര്‍ണാടക സര്‍ക്കാര്‍ എതിര്‍പ്പു പ്രകടിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പു മറികടന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയാണെന്ന് വനംമന്ത്രി സി.പി. യോഗേശ്വര്‍ പറഞ്ഞു. പശ്ചിമഘട്ട മലനിരകളില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന വികസനപ്രവര്‍ത്തനങ്ങളെ ഇതു ബാധിക്കുമെന്ന് യോഗേശ്വര്‍ പറഞ്ഞു. ജൈവ വൈവിധ്യങ്ങളുടെ കലവറയാണ് 1600 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന പശ്ചിമഘട്ട മലനിരകളെന്നതിനാലാണ് ലോകപൈതൃകപട്ടികയിലെ എട്ടു സ്ഥലങ്ങളിലൊന്നായി ഈ പ്രദേശത്തെ ഉള്‍ക്കൊള്ളിച്ചതെന്ന് യുനെസ്‌കോയുടെ പൈതൃക കമ്മിറ്റി അറിയിച്ചു.