തലസ്ഥാനത്ത് സുരക്ഷാ വീഴ്ച; പ്രണബ് മുഖര്‍ജി പെരുവഴിയില്‍

single-img
4 July 2012

രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തലസ്ഥാനത്തെത്തിയ പ്രണബ് മുഖര്‍ജി, സഞ്ചരിച്ച കാര്‍ കേടായി മിനിട്ടുകളോളം പെരുവഴിയില്‍ കിടക്കേണ്ടി വന്നു. സംഭവം കേരള പോലിസിനെയും ഉന്നതാധികാര ഉദ്യോഗസ്ഥരെയും ഒരുപോലെ ഞെട്ടിപ്പിച്ചിക്കുകയാണ്.

വിമാനത്താവളത്തില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, കേന്ദ്രമന്ത്രി ഇ.അഹമ്മദ്, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പ്രണാബിനെ സ്വീകരിച്ചുകൊണ്ട് വരുന്ന വഴിയാണ് എയര്‍പോര്‍ട് റോഡില്‍ വച്ച് തലസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം. വാഹന വ്യൂഹത്തിനു നടുവില്‍ കൂടി പ്രണബ് സഞ്ചരിച്ചിരുന്ന വാഹനം പെട്ടന്ന് നില്‍ക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ അപ്പോള്‍ തന്നെ തങ്ങളുെട വാഹനങ്ങളില്‍ നിന്നുമിറങ്ങി പ്രണബിനു ചുറ്റും നിലയുറപ്പിച്ചു. അല്‍പ്പസമയത്തിനകം വാഹന വ്യൂഹത്തിലുണ്ടായിരുന്ന മറ്റൊരു കാറില്‍ പ്രണബ് മുഖര്‍ജി യാത്ര തുടുകയും െചയ്തു.

തലസ്ഥാനത്ത് വി.ഐ.പികള്‍ക്കുള്ള സുരക്ഷയില്‍ വീഴ്ച പറ്റുന്നത് ആദ്യമല്ല. 2007 ല്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിങ്ങിനെ യൂണിവേഴ്‌സിറ്റി കോളേജിന്റെ മുമ്പില്‍ വഴിതെറ്റിപ്പോയത് വന്‍ വിവാദത്തിന് വഴിവച്ചിരുന്നു. അതുപോലെ കഴിഞ്ഞവര്‍ഷം തിരുവനന്തപുരത്ത് വിമാനമിറങ്ങിയ മുന്‍ രാഷ്‌ട്രപതി എ.പി.ജെ. അബ്ദുല്‍കലാം വാഹനം കിട്ടാതെ മണിക്കൂറുകളോളം എയര്‍പോര്‍ട്ടില്‍ കാത്തിരുന്നതും ഒച്ചപ്പാടുണ്ടാക്കിയ സംഭവമാണ്.

ഏറെക്കുറെ രാഷ്ട്രപതിയാകുമെന്നുറപ്പിച്ച പ്രണബ് മുഖര്‍ജി ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം വഴിയില്‍ കിടക്കേണ്ടി വന്നത് വന്‍ സുരക്ഷാ വീഴ്ചയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഭാവി രാഷ്ട്രപതിയുടെ സുരക്ഷാ വീഴ്ചയെപ്പറ്റി മന്തിസഭാതലത്തില്‍ അന്വേഷണമുണ്ടാകുമെന്നാണ് സൂചന.

[nggallery id=51]