യുഎസ് മാപ്പുപറഞ്ഞു; പാക്കിസ്ഥാന്‍ നാറ്റോപാത തുറക്കുന്നു

single-img
4 July 2012

നവംബറില്‍ യു.എസ്. നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട 24 പാക് സൈനികരുടെ കുടുംബത്തോട് യു.എസ്. മാപ്പുപറഞ്ഞതിനു പിന്നാലെ അഫ്ഗാനിസ്ഥാനിലേയ്ക്കുള്ള നാറ്റോപാത തുറക്കാന്‍ പാക്കിസ്ഥാന്‍ സമ്മതിച്ചതായി റിപ്പോര്‍ട്ട്. പാക് വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖറുമായി ഫോണിലൂടെ നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹില്ലരി ക്ലിന്റനാണ് ഇക്കാര്യം അറിയിച്ചത്. നവംബറിലെ ആക്രമണത്തോടെയാണ് അഫ്ഗാനിലെ നാറ്റോ സേനയ്ക്ക് ആയുധങ്ങളും സാധനസാമഗ്രികളും കൊണ്ടുപോകുന്നതിനുള്ള പാത പാക്കിസ്ഥാന്‍ അടച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തെ ഈ സംഭവം കാര്യമായി ബാധിച്ചിരുന്നു.