കൊച്ചി മെട്രോയുടെ നിര്‍മാണച്ചുമതല ഡിഎംആര്‍സിക്കു തന്നെയെന്ന് മുഖ്യമന്ത്രി

single-img
4 July 2012

കൊച്ചി മെട്രോയുടെ നിര്‍മാണച്ചുമതല ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനു തന്നെയായിരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൊച്ചി മെട്രോയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം അടുത്ത ചൊവ്വാഴ്ച തിരുവനന്തപുരത്തു ചേരും. ഇ. ശ്രീധരനും യോഗത്തില്‍ പങ്കെടുക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു. കൊച്ചി മെട്രോയുടെ നിര്‍മാണച്ചുമതല ഡിഎംആര്‍സിക്കു തന്നെയായിരിക്കുമെന്ന് നേരത്തെ തീരുമാനിച്ചതാണെന്നു മന്ത്രിസഭായോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ ഒരു ആശയക്കുഴപ്പവുമില്ല. മെട്രോയുടെ ഇപ്പോഴത്തെ സംവിധാനത്തില്‍ മാറ്റം വരുത്തേണ്ടതായി വരും. അടുത്ത ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ നമ്മുടെ ഭാഗത്തുനിന്നു ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കും. എമര്‍ജിംഗ് കേരളയ്ക്ക് പ്രധാനമന്ത്രി കൊച്ചിയിലെത്തുമ്പോള്‍ പദ്ധതിക്കു തുടക്കമിടണമെന്നാണ് ആഗ്രഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.