എം.എം. മണിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

single-img
4 July 2012

വിവാദ പ്രസംഗത്തിന്റെ പേരില്‍ സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം. മണിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. രാവിലെ 10 മണിയോടെ ചോദ്യം ചെയ്യലിനായി ഹാജരായ മണിയെ ഉച്ചയ്ക്ക് ശേഷം 3.15 ഓടെയാണ് പുറത്തുവിട്ടത്. സൗഹാര്‍ദ്ദപരമായ സമീപനമാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് മണി പറഞ്ഞു. പ്രസംഗത്തിലെ കാര്യങ്ങളെക്കുറിച്ചായിരുന്നു കൂടുതലും ചോദിച്ചത്. എപ്പോള്‍ ആവശ്യപ്പെട്ടാലും വരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്‌ടെന്നും താന്‍ ഇതിന് സമ്മതിച്ചിട്ടുണ്‌ടെന്നും മണി പറഞ്ഞു.