പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി

single-img
4 July 2012

തിരുവനന്തപുരം:സി ബി ഐ ബ്രാഞ്ച് സെക്രട്ടറി ആത്മഹത്യ ചെയ്ത സംഭവം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് മാത്യു ടി.തോമസ് നൽകിയ അടിയന്തിര പ്രമേയം നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി. സി.പി.ഐ തിരുവല്ല കിഴക്കുംമുറി ബ്രാഞ്ച് സെക്രട്ടറി രാധാ സദനത്തില്‍ ഇ.ആര്‍ രാജപ്പന്‍ നായര്‍ ആണ് കഴിഞ്ഞദിവസം വീട്ടില്‍ തൂങ്ങിമരിച്ചത്.പോലീസുകാരനെ കുത്തിക്കൊന്നയാളെ പോലും പിടിക്കാന്‍ പറ്റാത്ത പോലീസാണ് തിരുവഞ്ചൂരിന്റെ പോലീസെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി. സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയുടെ ആത്മഹത്യ ഐ.ജിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോകുകയായിരുന്നു.