കോട്ടയത്തെ എസ്എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം: ആഭ്യന്തരമന്ത്രിയുടെ ഓഫീസിന് നേര്‍ക്കും കല്ലേറ്

single-img
4 July 2012

വിദ്യാഭ്യാസരംഗത്തെ ലീഗ്‌വല്‍കരണത്തിനെതിരെ കോട്ടയത്ത് എസ്എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം. ഉച്ചയോടെ കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് ലാത്തിവീശി. പോലീസിനു നേരെ കല്ലേറുമുണ്ടായി. പോലീസ് ബാരിക്കേഡ് തകര്‍ത്ത് അകത്ത് കയറിയ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞുവച്ചു. പിന്നീട് ഇവരെ അറസ്റ്റു ചെയ്തുനീക്കി. ഗെയിറ്റിനു പുറത്തു നിന്ന പ്രവര്‍ത്തകരെ പോലീസ് വിരട്ടിയോടിക്കുകയും ചെയ്തു. ഇതിനിടയിലാണ് കോട്ടയം എംഎല്‍എ കൂടിയായ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധകൃഷ്ണന്റെ ഓഫീസിന് നേര്‍ക്ക് കല്ലേറുണ്ടായത്.