കേരളം സൈബർ കുറ്റകൃത്യങ്ങളുടെ സ്വന്തം നാട്

single-img
4 July 2012

ഇന്ത്യയിൽ ഏറ്റവും കൂടുതൽ അശ്ലീലം പോസ്റ്റ് ചെയ്യുന്ന കുറ്റകൃത്യത്തിൽ കേരളം ഒന്നാമത്.ദേശീയക്രൈം റെക്കോഡ്‌സ് ബ്യൂറോ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ 55 ശതമാനവും നടക്കുന്നത് കേരളത്തിലാണു.ഏറ്റവും കൂടുതൽ സൈബർ അശ്ലീലം പോസ്റ്റ് ചെയ്യുന്നതിൽ മുന്നിട്ട് നിൽക്കുന്ന നഗരം ബാംഗ്ലൂരാണു.നാലാം സ്ഥാനത്ത് കൊച്ചിയുമുണ്ട്.മലപ്പുറവും കോഴിക്കോടും തിരുവനന്തപുരവുമെല്ലാം സൈബർ അശ്ലീലത്തിൽ പിന്നാലെയുണ്ട്.