കൊളംബോ ടെസ്റ്റ് സമനിലയിലേക്ക്

single-img
4 July 2012

ശ്രീലങ്ക-പാക്കിസ്ഥാന്‍ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിലേക്ക് നീങ്ങുന്നു. നാലാം ദിവസം കളിനിര്‍ത്തുമ്പോള്‍ പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 551-നെതിരേ ശ്രീലങ്ക 278/5 എന്ന നിലയിലാണ്. കുമാര്‍ സംഗക്കാര (പുറത്താകാതെ 144), ദില്‍ഷന്‍ (121) എന്നിവരുടെ സെഞ്ചുറികളാണ് ലങ്കയ്ക്ക് തുണയായത്. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 225 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ദില്‍ഷന്‍ പൂറത്തായതിന് ശേഷം എത്തിയ ക്യാപ്റ്റന്‍ മഹേല ജയവര്‍ധന (0), തിലന്‍ സമരവീര (0), സൂരജ് രന്‍ദീവ് (5) എന്നിവര്‍ പെട്ടെന്ന് പുറത്തായി. പാക്കിസ്ഥാന് വേണ്ടി ജുനൈദ് ഖാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.