സമുദായങ്ങളോടു തുല്യനീതി പുലര്‍ത്തണം: എ.കെ. ആന്റണി

single-img
4 July 2012

സമുദായങ്ങളോടു തുല്യനീതി പുലര്‍ത്താന്‍ ഭരണകൂടങ്ങള്‍ തയാറാകണമെന്ന് പ്രതിരോധ മന്ത്രി എ.കെ. ആന്റണി. സാമുദായിക സ്പര്‍ധ വളരുന്നത് നാടിന് ആപത്താണെന്നും അദ്ദേഹം പറഞ്ഞു. തെന്നല ബാലകൃഷ്ണപിളള സപ്തതി സ്മാരക മന്ദിരം ശൂരനാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം പുരോഗതിയുടെ പാതയിലാണ്. ചൂഷണത്തിന് വിധേയമാവുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണെ്ടന്നും അദ്ദേഹം പറഞ്ഞു.