എഫ്‌സിഐ ഗോഡൗണുകളില്‍നിന്നു മോശം അരി വിതരണം ചെയ്യുന്നില്ല: മന്ത്രി അനൂപ്

single-img
4 July 2012

കേരളത്തില്‍ എഫ്‌സിഐ ഗോഡൗണുകളില്‍ നിന്നു മോശം അരി വിതരണം ചെയ്യുന്നില്ലെന്നു മന്ത്രി അനൂപ് ജേക്കബ് നിയമസഭയെ അറിയിച്ചു. കൃത്യമായ ഗുണമേന്മാ പരിശോധന സിവില്‍ സപ്ലൈസ്് വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്നുണെ്ടന്നു സി. ദിവാകരന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി അദ്ദേഹം അറിയിച്ചു. നിലവിലുള്ള സംഭരണശേഷിയില്‍ കൂടുതല്‍ ഭക്ഷ്യധാന്യങ്ങള്‍ സംഭരിച്ചുവയ്ക്കുന്നില്ല. ഇപ്പോള്‍ ഉയര്‍ന്ന പരാതികളെ രണ്ടു ജനറല്‍ മാനേജര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന നടക്കുന്നതിനാല്‍ പ്രത്യേക റെയ്ഡിന്റെ ആവശ്യമില്ലെന്നും മന്ത്രി അനൂപ് അറിയിച്ചു.