സാനഡു യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍

single-img
3 July 2012

ഇന്നര്‍ മംഗോളിയയില്‍ സ്ഥിതിചെയ്യുന്ന സാനഡുവിന് യുനെസ്‌കോ ലോകപൈതൃക പദവി അനുവദിച്ചു. ചൈനയിലെ യുവാന്‍ രാജവംശത്തിലെ ഭരണാധികാരിയായിരുന്ന കുബ്ലാഖാന്റെ(1215-1294) രാജധാനി സാനഡുവിലായിരുന്നു. വെനീഷ്യന്‍ സഞ്ചാരിയായ മാര്‍ക്കോപോളോയുടെ കൃതികളില്‍ സാനഡുവിനെക്കുറിച്ചുള്ള വിവരണമുണ്ട്. സാമുവല്‍ ടെയ്‌ലര്‍ കോളറിഡ്ജ് കവിതയിലൂടെ സാനഡുവിനെ അനശ്വരമാക്കി. പുരാതന കൊട്ടാരങ്ങളുടെയും ക്ഷേത്രങ്ങളുടെയും ശവകുടീരങ്ങളുടെയും അവശിഷ്ടങ്ങള്‍ ഇവിടെ കാണാം. 1368ല്‍ അസ്തമിച്ച യുവാന്‍ രാജവംശത്തിന്റെ തലസ്ഥാനനഗരങ്ങളില്‍ ഏറ്റവും നന്നായി സംരക്ഷിക്കപ്പെടുന്നത് സാനഡുവാണെന്ന് യുനെസ്‌കോയുടെ പ്രസ്താവന യില്‍ പറഞ്ഞു. പരമ്പരാഗത ചൈനീസ് ഫെംഗ്ഷുയി വാസ്തുവിദ്യ പ്രകാരമാണ് ഇതിന്റെ നിര്‍മിതി.