ഗള്‍ഫിലെ സൈനികസന്നാഹം യുഎസ് വര്‍ധിപ്പിച്ചു; ലക്ഷ്യം ഇറാന്‍

single-img
3 July 2012

ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കാനുള്ള നീക്കത്തില്‍നിന്ന് ഇറാനെ പിന്തിരിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഗള്‍ഫിലെ സൈനികസാന്നിധ്യം യുഎസ് വര്‍ധിപ്പിച്ചു. ഇറാന്റെ ആണവ പദ്ധതി യുഎസ് ഗൗരവത്തോടെയാണു കാണുന്നതെന്ന് ഇസ്രയേലിന് ഉറപ്പുനല്‍കുകയും യുഎസിന്റെ ലക്ഷ്യമാണെന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. ഹോര്‍മൂസ് അടയ്ക്കുന്നതിനെക്കുറിച്ചു ചിന്തിക്കുക പോലുമരുത്. അവിടെയുള്ള മൈനുകള്‍ ഞങ്ങള്‍ നശിപ്പിക്കും. എണ്ണക്കപ്പലുകള്‍ തടയാനായി ആക്രമണകാരികളായ ബോട്ടുകള്‍ അയച്ചാല്‍ അവ ഗള്‍ഫില്‍ താഴ്ത്തും- സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് പറഞ്ഞു. ഗള്‍ഫിലെ മൈന്‍വാരിക്കപ്പലുകളുടെ എണ്ണം എട്ടായി വര്‍ധിപ്പിച്ച യുഎസ്, സമീപമുള്ള യുഎസ് താവളത്തിലേക്ക് കൂടുതല്‍ എഫ്-22 എഫ്-15സി വിമാനങ്ങളും അയച്ചിട്ടുണെ്ടന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു.