ടി.വി. ചന്ദ്രന്റെ ഭൂമിയുടെ അവകാശികള്‍

single-img
3 July 2012

യെസ് സിനിമയുടെ ബാനറില്‍ ടി.വി. ചന്ദ്രന്‍ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ഭൂമിയുടെ അവകാശികളില്‍ ശ്രീനിവാസന്‍ നായകനാകുന്നു. മൈഥിലിയാണ് നായിക. ആനന്ദ്കുമാര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാമചന്ദ്രബാബു നിര്‍വഹിക്കുന്നു. കൈലാഷ്, അരുണ്‍, ടിനി ടോം, ഇന്ദ്രന്‍സ്, ഭഗത്, മാമുക്കോയ, സന്തോഷ്, ഇ.ഐ. രാജേന്ദ്രന്‍, സി.കെ. ബാബു, രാഘവന്‍, മണികണ്ഠന്‍ പട്ടാമ്പി, സരയു, ഗോപിക, അനില്‍, ഊര്‍മിള ഉണ്ണി എന്നിവര്‍ക്കൊപ്പം സംഗീത സംവിധായകന്‍ ഷഹബാസ് അമനും അഭിനയിക്കുന്നു. കല- സാലു കെ. ജോര്‍ജ്, മേക്കപ്- പട്ടണം റഷീദ്, വസ്ത്രാലങ്കാരം- രാധാകൃഷ്ണന്‍ മങ്ങാട്ട്, സ്റ്റില്‍സ്- ലിജോ കുഞ്ഞപ്പന്‍, എഡിറ്റിംഗ്- ജോസുകുട്ടി, പ്രൊഡ. കണ്‍ട്രോളര്‍- ഷാജി പട്ടിക്കര.