ടി.പി.വധം: മാധ്യമങ്ങള്‍ക്ക് ഹൈക്കോടതി നോട്ടീസ്

single-img
3 July 2012

ടി.പി.ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന ഹര്‍ജിയില്‍ മാധ്യമങ്ങള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നതില്‍ നിന്ന് പോലീസുദ്യോഗസ്ഥരെ വിലക്കണമെന്നും വിവരം പുറത്തുവിടുന്നവരെ സംഘത്തില്‍ നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് കേസിലെ പ്രതിയും സിപിഎം പ്രാദേശിക നേതാവുമായ കെ.കെ. കൃഷ്ണന്റെ ഭാര്യ യശോദ നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. വാര്‍ത്തകള്‍ വികലമാക്കി നല്‍കുന്നതില്‍ നിന്ന് പത്ര, ദൃശ്യ മാധ്യമങ്ങളെ തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഹര്‍ജിയില്‍ ഹൈക്കോടതി നേരത്തെ പോലീസിന്റെ വിശദീകരണം തേടിയിരുന്നു.