സുധാകരനെതിരേ നാണുവധമടക്കം നാലു കേസുകളില്‍ക്കൂടി തുടരന്വേഷണം ആവശ്യപ്പെട്ടു പരാതി

single-img
3 July 2012

കെ. സുധാകരന്‍ എംപിയുടെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നാലു കേസുകളില്‍ക്കൂടി തുടരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു കണ്ണൂര്‍ പോലീസിനു പരാതി. സേവറി ഹോട്ടല്‍ തൊഴിലാളി നാണുവിന്റെ കൊലപാതകം, തെക്കീബസാറിലെ സഹകരണ പ്രസ് ആക്രമണം, മുന്‍ എംഎല്‍എ ടി.കെ. ബാലന്റെ വീടിനുനേരേ നടന്ന ബോംബാക്രമണം, ചൊവ്വ റൂറല്‍ ബാങ്കില്‍ കയറി ജീവനക്കാരന്‍ പി. വിനോദിനെ ആക്രമിച്ചത് എന്നീ സംഭവങ്ങളില്‍ തുടരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു സിപിഎമ്മിന്റെ നേതൃത്വത്തില്‍ കേസുമായി ബന്ധപ്പെട്ട കക്ഷികളാണു കണ്ണൂര്‍ ടൗണ്‍ സിഐക്കു പരാതി നല്‍കിയത്.