വഴിവിട്ട് നിയമനം: മുഖ്യമന്ത്രിക്ക് ലോകായുക്ത നോട്ടീസ്

single-img
3 July 2012

കെപിസിസി അംഗത്തിന്റെ മകള്‍ക്ക് ആര്‍സിസിയില്‍ വഴിവിട്ട് നിയമനം നല്‍കിയെന്ന പരാതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ലോകായുക്ത നോട്ടീസ് അയച്ചു. മുഖ്യമന്ത്രിക്ക് പുറമെ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാറിനും ചീഫ് സെക്രട്ടറി കെ.ജയകുമാറിനും നോട്ടീസ് അയച്ചിട്ടുണ്ട്. കെപിസിസി അംഗത്തിന്റെ മകള്‍ക്ക് ആര്‍സിസിയില്‍ നഴ്‌സിംഗ് സൂപ്രണ്ടായി നിയമനം നല്‍കിയതിനെതിരായ പരാതിയിലാണ് നോട്ടീസ് അയച്ചത്. ഹൈക്കോടതി ഉത്തരവ് അട്ടിമറിച്ച് നിയനം നല്‍കിയെന്നായിരുന്നു പരാതി.