കെപിസിസി പുനഃസംഘടന ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് കെ.മുരളീധരന്‍

single-img
3 July 2012

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കെ.മുരളീധരന്‍ എംഎല്‍എ കൂടിക്കാഴ്ച നടത്തി. കെപിസിസി പുനഃസംഘടന എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഒരാള്‍ക്ക് ഒരു പദവി നടപ്പാക്കണണമെന്നും മുരളീധരന്‍, സോണിയാ ഗാന്ധിയോട് ആവശ്യപ്പെട്ടു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ചോരാനുണ്ടായ സാഹചര്യങ്ങളും മുരളീധരന്‍ സോണിയയെ ധരിപ്പിച്ചു. ഇന്നലെ കേന്ദ്രമന്ത്രിമാരായ എ.കെ.ആന്റണി, വയലാര്‍ രവി എന്നിവരുമായി മുരളിധരന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.