കൊച്ചി മെട്രോ റെയിലിനു കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

single-img
3 July 2012

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോ റെയിലിനു കേന്ദ്രമന്ത്രിസഭയുടെ അന്തിമ അംഗീകാരം. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ അടിസ്ഥാന സൗകര്യ വികസന സമിതി യോഗമാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ 15 ശതമാനം തുല്യ ഓഹരിയുള്ള പദ്ധതിയില്‍ 44 ശതമാനം തുക ജപ്പാന്‍ ധനകാര്യ സ്ഥാപനത്തില്‍ നിന്നു വായ്പ കണെ്ടത്താനും അംഗീകാരം നല്‍കി. ചെന്നൈ മെട്രോ മാതൃകയില്‍ 5181.79 കോടി രൂപ ചെലവുള്ള പദ്ധതിക്കാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. മൊത്തം നിര്‍മ്മാണ ചെലവിന്റെ 44 ശതമാനം തുക 2170 കോടി രൂപ ജപ്പാന്‍ ധനകാര്യ സ്ഥാപനമായ ജെയ്ക്കയില്‍ നിന്നു കണെ്ടത്ത ണം. ഇതിനുള്ള അംഗീകാരം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണെ്ടങ്കിലും വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കേരളാ സര്‍ക്കാരും കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷനുമാണ് നടപ്പിലാക്കേണ്ടത്. രണ്ട് വര്‍ഷത്തിനുള്ളില്‍ വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.