മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ കവർച്ച

single-img
3 July 2012

മാവേലിക്കര:മാവേലിക്കര ശ്രീകൃഷണ സ്വാമി ക്ഷേത്രത്തിൽ കവർച്ച.ഇന്ന് പുലർച്ചെ ശാന്തിക്കാരനെത്തി ക്ഷേത്രം തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്.ആറര പവന്റെ സ്വര്‍ണ തലപ്പാവും രണ്ടര പവന്റെ സ്വര്‍ണ അരഞ്ഞാണവും ലക്ഷങ്ങള്‍ വിലമതിക്കുന്ന ലോഹ ഗോളകങ്ങളും പാത്രങ്ങളും മോഷണം പോയിട്ടുണ്ട്‌. ശ്രീകോവിലും വടക്കേ വാതിലും തുറന്ന നിലയിലായിരുന്നു. പോലീസ്‌ സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.അതേസമയം, ഇന്നലെ രാത്രി ക്ഷേത്രത്തിന്‌ കാവലിനുണ്ടായിരുന്ന കഴകക്കാരനും സെക്യൂരിറ്റി ജീവനക്കാരനും ഡ്യൂട്ടിക്ക്‌ എത്തിയിരുന്നില്ലെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. എന്നാല്‍ ഇവര്‍ക്ക്‌ മോഷണത്തില്‍ പങ്കില്ലെന്നും കൃത്യവിലോപം മാത്രമാണ്‌ ഉണ്ടായിരിക്കുന്നതെന്നും പോലീസ്‌ അറിയിച്ചു.