എം.എം. മണി ചോദ്യം ചെയ്യലിന് ഹാജരായി: തൊടുപുഴയില്‍ കനത്ത സുരക്ഷ

single-img
3 July 2012

പോലീസ് കടുത്ത നടപടികളിലേക്ക് നീങ്ങുന്നുവെന്ന സൂചന ലഭിച്ചതോടെ സിപിഎം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. തൊടുപുഴ ഡിവൈഎസ്പി ഓഫീസിലാണ് മണി ഹാജരായത്. രാവിലെ 9.56 ഓടെ സഹോദരന്‍ ലംബോധരന്റെ വാഹനത്തിലാണ് മണി എത്തിയത്. മണിയോട് ചോദിക്കേണ്ട ചോദ്യങ്ങള്‍ പോലീസ് നേരത്തെ തന്നെ തയാറാക്കിയിട്ടുണ്ട്. ഇതനുസരിച്ചാകും ചോദ്യം ചെയ്യല്‍. മണി നല്‍കുന്ന ഉത്തരങ്ങള്‍ അനുസരിച്ച് കൂടുതല്‍ ചോദ്യങ്ങളും ഉണ്ടാകും. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ എംഎല്‍എ, എസ്. രാജേന്ദ്രന്‍ എംഎല്‍എ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. രാഷ്ട്രീയ പ്രതിയോഗികളെ പട്ടിക തയാറാക്കി കൊന്നൊടുക്കിയിട്ടുണ്‌ടെന്ന വിവാദ പ്രസംഗത്തിന്റെ പേരിലാണ് മണിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.