രാഷ്ട്രപതി തെരഞ്ഞെടുപ്പ്: തൃണമൂല്‍ നിലപാട് തെരഞ്ഞെടുപ്പിന് മുന്ന് ദിവസം മുന്‍പെന്ന് മമത

single-img
3 July 2012

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആരെ പിന്തുണയ്ക്കും എന്ന കാര്യം തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുന്‍പ് പ്രഖ്യാപിക്കുമെന്ന് മമത ബാനര്‍ജി. തൃണമൂല്‍ എംഎല്‍എമാരുടെയും എംപിമാരുടെയും യോഗത്തിലാണ് മമത ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുന്‍പ് ജൂലൈ 19-ന് പാര്‍ട്ടി തീരുമാനം അറിയിക്കാമെന്നാണ് യോഗത്തില്‍ പാര്‍ട്ടി അധ്യക്ഷ മമത ബാനര്‍ജി അറിയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ദിവസം എല്ലാ എംപിമാരോടും എംഎല്‍എമാരോടും ഹാജരാകാനും മമത നിര്‍ദ്ദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിലെ പ്രമുഖ സ്ഥാനാര്‍ഥികളായ പ്രണാബ് മുഖര്‍ജിയും പി.എ.സാംഗ്മയും മമതയോട് പിന്തുണ അഭ്യര്‍ഥിച്ചിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടി ആരെ പിന്തുണയ്ക്കും എന്ന കാര്യം മമത ഇരുവരെ വെളിപ്പെടുത്തിയിട്ടില്ല.