മഅദനിക്കെതിരായ നീക്കം നിയമപരമായി നേരിടും: പിഡിപി

single-img
3 July 2012

കിഴക്കമ്പലം സ്വര്‍ണക്കവര്‍ച്ച കേസുമായി അബ്ദുല്‍ നാസര്‍ മ അദനിയെ ബന്ധപ്പെടുത്താന്‍ കേരള പൊലീസ് ആസൂത്രിത നീക്കം നടത്തുന്നതായി പിഡിപി ആരോപിച്ചു. കവര്‍ച്ചക്കേസില്‍ പിടിയിലായ തടിയന്റവിട നസീറിനെ മഅദനിക്കെതിരേ മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുകയാണ്. ഇതിനെ നിയമപരമായി നേരിടുമെന്നു പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ്, വൈസ് ചെയര്‍മാന്‍ കെ.കെ. ബീരാന്‍കുട്ടി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രക്ഷോഭം അടക്കമുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും. കേരള പോലീസിലെ ഒരു എസ്പിയുടെ നേതൃത്വത്തിലാണ് ഇത്തരം ശ്രമം നടക്കുന്നതെന്നും അവര്‍ ആരോപിച്ചു.