പിണറായിയുടെ പിറകേ വി.എസിനെതിരെ വിമര്‍ശനവുമായി കോടിയേരിയും

single-img
3 July 2012

സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരെ വിമര്‍ശനവുമായി പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും രംഗത്ത്. ഇടതുഭരണകാലത്ത് വി.എസ്. ഉണ്ടാക്കിയ വിവാദങ്ങള്‍ മുന്നണിക്ക് തിരിച്ചടിയായെന്ന് കോടിയേരി പറഞ്ഞു. പാര്‍ട്ടിയുടെ തെക്കന്‍ മേഖലാ റിപ്പോര്‍ട്ടിംഗിലാണ് കോടിയേരി വി.എസിനെ വിമര്‍ശിച്ചത്. ഇടതുഭരണകാലത്ത് ലോട്ടറി, ലാവലിന്‍ വിഷയങ്ങളില്‍ വി.എസ് സ്വീകരിച്ച വ്യത്യസ്ത നിലപാട് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പ്രതിച്ഛായ മോശമാക്കിയെന്നും വിവാദങ്ങള്‍ സജീവമാക്കി വി.എസ്.പാര്‍ട്ടിയെ വെട്ടിലാക്കിയെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു. ആലപ്പുഴ റിപ്പോര്‍ട്ടിംഗില്‍ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും വി.എസിന്റെ നിലപാടുകളെ വിമര്‍ശിച്ചിരുന്നു.