മൂന്നുമാസം കൂടി വിലക്കയറ്റം സഹിക്കേണ്ടിവരുമെന്ന് കൗശിക് ബസു

single-img
3 July 2012

രണ്ടുമൂന്നു മാസം കൂടി വിലക്കയറ്റത്തിന്റെ ദുരിതം അനുഭവിക്കേണ്ടിവരുമെന്നും സെപ്റ്റംബറോടെ വിലകള്‍ താഴുമെന്നും മുഖ്യ സാമ്പത്തിക ഉപദേശകന്‍ കൗശിക് ബസു പറഞ്ഞു. വിലകള്‍ ഏഴു ശതമാനത്തില്‍ താഴെയെത്തുമെന്നാണു ധനമന്ത്രാലയം പ്രതീക്ഷിക്കുന്നത്. ഒക്‌ടോബര്‍ മധ്യത്തോടെ ഏഴുശതമാനത്തില്‍ താഴെയെത്തുന്നതു കാണാനാകും. ദക്ഷിണേന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പച്ചക്കറി, പെട്രോള്‍ എന്നിവയുടെ പിന്‍ബലത്തില്‍ വിലക്കയറ്റത്തിന്റെ തോത് മേയില്‍ 7.55% ആയിരുന്നു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ വിലക്കയറ്റത്തിന്റെ തോത് താഴെയാണെന്നു ബസു അറിയിച്ചു.