ജഗന്‍ മോഹന്‍ റെഡ്ഢിയെ ചോദ്യംചെയ്യുന്നത് ആറിലേക്കു മാറ്റി

single-img
3 July 2012

അനധികൃത സ്വത്തു സമ്പാദനത്തിന്റെ പേരില്‍ ജയിലില്‍ കഴിയുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ജഗന്‍ മോഹന്‍ റെഡ്ഢിയെ ചോദ്യം ചെയ്യാന്‍ അനുവാദം ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച ഹര്‍ജിയില്‍ അനുവാദം നല്‍കുന്നത് ആറിലേക്കു മാറ്റിക്കൊണ്ട് പ്രിന്‍സിപ്പല്‍ സ്‌പെഷല്‍ സിബിഐ കോടതി ഉത്തരവായി. കടപ്പയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ ജഗനെതിരേ പ്രിവെന്‍ഷന്‍ ഓഫ് മണി ലെന്‍ഡിംഗ് ആക്ട്, ഫോറിന്‍ എക്‌സ്‌ചെയ്ഞ്ച് മാനേജ്‌മെന്റ് ആക്ട് എന്നിവയുടെ ലംഘനവുമായി ബന്ധപ്പെട്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ അനുവാദം ആവശ്യപ്പെട്ടത്. ജസ്റ്റീസ് ദുര്‍ഗപ്രസാദ് റാവുവാണ് ഹര്‍ജി പരിഗണിച്ചത്.