കര്‍ണാടകയില്‍ ജഗദീഷ് ഷെട്ടാറെ മുഖ്യമന്ത്രിയാകുമെന്ന് സൂചന

single-img
3 July 2012

രാഷ്ട്രപതി തെരഞ്ഞെടുപ്പിനുശേഷം കര്‍ണാടകയില്‍ സദാനന്ദ ഗൗഡയെ മാറ്റി ജഗദീഷ് ഷെട്ടാറെ മുഖ്യമന്ത്രിയാക്കിയേക്കും. സംസ്ഥാനത്തെ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ബിജെപി പ്രസിഡന്റ് നിതിന്‍ ഗഡ്കരിയും കര്‍ണാടകയുടെ ചുമതലയുള്ള ധര്‍മേന്ദ്ര പ്രധാനും ഗൗഡ, ഷെട്ടാര്‍, കെ.എസ്. ഈശ്വരപ്പ എന്നിവരുമായി ഇന്നലെ ചര്‍ച്ച നടത്തി. സംസ്ഥാനത്തെ നേതാക്കള്‍ തങ്ങളുടെ നിലപാടു വ്യക്തമാക്കിയതായി പ്രധാന്‍ പറഞ്ഞു. പ്രശ്‌നത്തിനു പരിഹാരം കാണാന്‍ പോവുകയാണെന്നും തീരുമാനം എന്തുതന്നെയായാലും പാര്‍ട്ടി ചട്ടക്കൂടിനുള്ളില്‍ എടുക്കുമെന്നും ഈശ്വരപ്പയും ഷെട്ടാറും പറഞ്ഞു. യെദിയൂരപ്പയുടെ അനുയായിയാണ് ലിംഗായത്ത് വിഭാഗക്കാരനായ ജഗദീഷ് ഷെട്ടാര്‍. 120 ബിജെപി എംഎല്‍എമാരില്‍ 70 പേരുടെ പിന്തുണയുണെ്ടന്നാണു യെദിയൂരപ്പ പക്ഷത്തിന്റെ അവകാശവാദം. കേന്ദ്ര നേതൃത്വം എന്തു തീരുമാനമെടുത്താലും അത് സംസ്ഥാനത്തെ പാര്‍ട്ടി അംഗീകരിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.എസ്. ഈശ്വരപ്പ പറഞ്ഞു.