അഞ്ചേരി ബേബി വധം: കെ.കെ. ജയചന്ദ്രന്‍ എംഎല്‍എയുടെ ഹര്‍ജി തീര്‍പ്പാക്കി

single-img
3 July 2012

അഞ്ചേരി ബേബി വധക്കേസില്‍ പ്രഥമവിവര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം രജിസ്റ്റര്‍ ചെയ്ത കേസിലെ നടപടികളുമായി മുന്നോട്ടുപോകുന്നില്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസിന്റെ തുടരന്വേഷണത്തിനു കീഴ്‌ക്കോടതിയുടെ അനുമതി ലഭിച്ച സാഹചര്യത്തില്‍ പുതിയ കേസ് ആവശ്യമില്ലെന്നും കേസില്‍ ഹാജരായ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി. അസഫലി വ്യക്തമാക്കി. തുടര്‍ന്ന് കേസില്‍ തനിക്കെതിരേ ഫയല്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉടുമ്പന്‍ചോല എംഎല്‍എയും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയുമായ കെ.കെ. ജയചന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കുകയായിരുന്നു. ജസ്റ്റീസ് എസ്.എസ്. സതീശ്ചന്ദ്രന്റെതാണ് ഉത്തരവ്.