ചെമ്പഴന്തി മുസ്ലീം ജമാഅത്തിന്റെ പുറംപള്ളി ഉദ്ഘാടനവും മതവിജ്ഞാന സദസ്സും

single-img
3 July 2012

റമളാന്‍ സന്ദേശങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനായി ചെമ്പഴന്തി മുസ്ലീം ജമാഅത്തിന്റെ നേതൃത്വത്തില്‍ പുറംപള്ളി ഉദ്ഘാടനവും മതവിജ്ഞാന സദസ്സും 2012 ജൂണ്‍ 30 മുതല്‍ ജൂലൈ രണ്ടുവെര ചെമ്പഴന്തി മുസ്ലീം ജമാഅത്ത് കമ്മ്യൂണിറ്റി പ്രയര്‍സെന്ററില്‍ നടന്നു.

ജനാ: പെരിങ്ങാട് എം. ഷംസുദ്ദീന്‍ സൈനി സഖാഫി അല്‍കാമിലി (ഇമാം & മുദരീസ് ജുംആമസ്ജിദ്, ചെമ്പഴന്തി) ജൂണ്‍ 30 നു നടന്ന മതവിജ്ഞാന സദസ്സ് ഉദ്ഘാടനം ചെയ്തു. ജനാ: മുഹമ്മദ് യാസിര്‍ മുസ്ലിയാര്‍ കോട്ടക്കര MA, MPhil പ്രഭാഷണം നടത്തി. ജൂലൈ 1 ഞായാറാഴ്ച ജനാ: അബുറബിഅ്‌സദഖത്തുള്ള മൗലവി MFB, MD പഭാഷണം നടത്തി.

ജൂലൈ രണ്ടിനു നടന്ന പുറംപള്ളി ഉദ്ഘാടനവും മതപ്രഭാഷണവും കരമന മുസ്ലീം ജമാഅത്ത് ചീഫ് ഇമാം ജന: നവാസ് മന്നാനി പനവൂര്‍ ഉദ്ഘാടനം ചെയ്തു. ജനാ: പെരിങ്ങാട് എം. ഷംസുദ്ദീന്‍ സൈനി സഖാഫി അല്‍കാമിലി (ഇമാം & മുദരീസ് മുസ്ലീം ജമാഅത്ത്, ചെമ്പഴന്തി) അദ്ധ്യക്ഷനായിരുന്നു. ചെമ്പഴന്തി ജുമാമസ്ജിദ് അസിസ്റ്റന്റ് ഇമാം ജന: കമാലുദ്ദീന്‍ മൗലവി ഖിറാഅത്ത് ചൊല്ലി. ചെമ്പഴന്തി മുസ്ലീം ജമാഅത്ത് ജോ. സെക്രട്ടറി അഡ്വ. ഷിജു എ.എഫ് സ്വാഗതമാശംസിച്ചു. ചെമ്പഴന്തി മുസ്ലീം ജമാഅത്ത് സെക്രട്ടറി എസ്.എം. ഷറഫ് കൃതജ്ഞതയും പറഞ്ഞു.