ബിജെപി നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുമെന്ന് സദാനന്ദ ഗൗഡ

single-img
3 July 2012

കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം എന്തുതന്നെയാണെങ്കിലും അതംഗീകരിക്കുമെന്നു കര്‍ണാടക മുഖ്യമന്ത്രി ഡി.വി.സദാനന്ദ ഗൗഡ വ്യക്തമാക്കി. ബിജെപി മുഖ്യമന്ത്രിമാരുടെയും എന്‍ഡിഎയുടെയും യോഗത്തില്‍ പങ്കെടുക്കാനാണു ഗൗഡ ഡല്‍ഹിയിലെത്തിയത്. ഗൗഡയെ മാറ്റണമെന്നാവശ്യപ്പെട്ട് യെദിയൂരപ്പപക്ഷം കഴിഞ്ഞദിവസം അന്ത്യശാസനം നല്‍കിയിരുന്നു. മുഖ്യമന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ട് യെദിയൂരപ്പപക്ഷത്തെ ഒന്‍പതു മന്ത്രിമാര്‍ സമര്‍പ്പിച്ച രാജി ഇന്ന് പിന്‍വലിച്ചിരുന്നു. പ്രശ്‌നത്തില്‍ ഇടപെടാമെന്നു കേന്ദ്ര നേതൃത്വം സമ്മതിച്ചതോടെയാണു രാജി പിന്‍വലിച്ചത്.